Connect with us

gulf

ഇടനിലക്കാര്‍ വേണ്ട; ഉംറക്കുള്ള അനുമതി നേരിട്ടെടുക്കാം

സഊദിയിലെ നിയമപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികളും വിദേശികളും ഉപയോഗിച്ച് വരുന്ന തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴി തന്നെയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നത്

Published

on

വിദേശങ്ങളില്‍നിന്ന് ഉംറ കര്‍മം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് ഇടനിലക്കാരില്ലാതെ സ്വന്തമായി അനുമതിയെടുക്കാനുള്ള സംവിധാനവുമായി ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറം മസ്ജിദുകളിലും നിസ്‌കാരത്തിനുള്ള അനുമതിയും ഈ സംവിധാനം വഴി ലഭിക്കും. സഊദിയിലെ നിയമപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികളും വിദേശികളും ഉപയോഗിച്ച് വരുന്ന തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴി തന്നെയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. സഊദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിച്ചാണ് പുതിയ സേവനം. .

സഊദിയില്‍ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വദേശങ്ങളില്‍ നിന്ന് എടുക്കുകയും വിവരങ്ങള്‍ സഊദിയിലേക്ക് വരുന്ന സമയത്ത് ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യുകയും വേണം. ഈ നിബന്ധന പാലിച്ച ശേഷം സഊദിയിലെത്തിയാല്‍ തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴി ഉംറക്കും ഇരു ഹറമുകളിലെ നിസ്‌കാരങ്ങള്‍ക്കും സിയാറത്തിനും അനുമതി നേടാനാകും. അതിനായി മൊബൈല്‍ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യണം. ഗൂഗ്ള്‍ പ്ലേ, ആപ് സ്‌റ്റോര്‍, ആപ് ഗാലറി, ഗാലക്‌സി സ്‌റ്റോര്‍ എന്നിവ വഴിയാണ് ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. പുതിയ സേവനം നിലവില്‍വന്നതോടെ വിദേശ തീര്‍ഥാടകര്‍ക്ക് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം നിലക്ക് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ നേടാം. തീര്‍ത്ഥാടകര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പുതിയ സേവനം ഈ മേഖലയില്‍ ബിസിനസ് നടത്തി വന്ന ഉംറ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും. തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭ്യമാക്കി കൊടുക്കുന്ന ഫീസിനത്തില്‍ ലഭിക്കുന്ന വലിയ വരുമാനം നഷ്ടമാകുന്നതോടെ ഉംറ യാത്രക്കാര്‍ക്കുള്ള മറ്റു സര്‍വീസുകള്‍ മാത്രമാകും ഇത്തരക്കാരുടെ ആശ്രയം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending