Film

എന്നോട് ആരും സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, വാതിലിൽ മുട്ടിയിട്ടില്ല; ജോമോൾ

By webdesk14

August 23, 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. റിപ്പോർട്ടിലുള്ള പ്രമുഖർ ആരെന്ന് അറിയില്ല.

താൻ എത്രയോ കാലമായി സിനിമയിൽ അഭിനയിക്കുകയാണെന്നും ഇന്നേവരെ അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല. നിങ്ങൾ പറയുന്നതുപോലെ കതകിൽ വന്ന തട്ടുകയോ അല്ലെങ്കിൽ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുകയുള്ളോ എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജോമോൾ വ്യക്തമാക്കി.

അതേസമയം ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.