കോഴിക്കോട്: ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളില്‍ ആരും തൊട്ടുകളിക്കേണ്ടന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍. എ. ബി.ജെ.പി പോലും ചെയ്യാത്ത പണിയാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത്. അതിലെ ദുഷ്ടലാക്ക് വേഗം ബോധ്യപ്പെടും. വഖഫ് ബോര്‍ഡിന്റെ അവകാശം കവര്‍ന്നു എന്നതാണത്. ഇതേ കുറിച്ച് പറയുമ്പോള്‍ വര്‍ഗീയത ആരോപിക്കുന്നതുകൊണ്ട് കാര്യമില്ല.

പട്ടിക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷത്തിനും ഭരണ ഘടന പ്രത്യേക അവകാശം നല്‍കിയത് വര്‍ഗീയതയാണോ. മുസ്്‌ലിംലീഗ് വഖഫ് സംരക്ഷ മഹാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തില്‍ മുസ്്‌ലിംലീഗിന്റെ പങ്ക് അനിഷേധ്യമാണ്്. കേരള മോഡല്‍ മൈത്രി സാധ്യമാക്കിയതിലും ഊട്ടിയുറപ്പിച്ചതിലും മുസ്്‌ലിംലീഗിന്റെ സേവനങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. അവകാശങ്ങളെ കുറിച്ച് പറയുമ്പോള്‍ മുസ്്‌ലിം ലീഗീല്‍ വര്‍ഗീയത ആരോപിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണ്. മുസ്്‌ലിംലീഗിന്റെ പ്രധാനപ്പെട്ട രണ്ടു അജണ്ടകളാണ് സാമൂഹ്യ മൈത്രിയും സമുദായ ഐക്യവും. ഇതില്‍ വിട്ടുവീഴ്ചയി ല്ല. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് ബാബരി തകര്‍ച്ച വേളയില്‍ ഉള്‍പ്പെടെ മുസ്്‌ലിം സംഘടനാ നേതാക്കളെ ഒരു മേശക്ക് ചുറ്റും ഒന്നിച്ചിരുത്തിയാണ് മുസ്്‌ലിംലീഗ് നേതൃപരമായ പങ്ക് വഹിച്ചത്. ഇപ്പോഴും ആ ദൗത്യം മുസ്്‌ലിംലീഗ് തുടരുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.