മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് ചിലർ സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായതും അനാവശ്യ ഭീതി പരത്തുന്നതുമായ പോസ്റ്റുകൾ പങ്കുവെക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.

എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിലവിൽ അണക്കെട്ടിന് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ തന്നെയാണ് സർക്കാർ. എന്നാൽ വസ്തുതകൾക്ക് അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

എന്നാൽ മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് മലയാളത്തിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജ് ഉണ്ണിമുകുന്ദൻ എന്നിവർ സാമൂഹ്യമാധ്യമങ്ങളുടെ രംഗത്തെത്തിയിരുന്നു. കൂടാതെ ഡാം വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലും ചർച്ചകൾ സജീവമാണ്.

അതേസമയം മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വ്യാപക ഭീതി ഉണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.  ഡാമിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും പദ്ധതികളും വിശദീകരിക്കണം എന്നിങ്ങനെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.