അനുപമയുടെ കുട്ടിയുടെ ദത്ത് നൽകുന്നതിനുള്ള തുടർനടപടികൾ കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയുടെയാണ് ഉത്തരവ്. സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.

കുഞ്ഞു എത്തരത്തിലാണ് കൈ മാറ്റപ്പെട്ടത് എന്നും ഉപേക്ഷിക്കപ്പെട്ടതാണോ  എന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്നും ഡിഎൻഎ പരിശോധന ആവശ്യമെങ്കിൽ നടത്തണമെന്നും കോടതി ഉത്തരവിട്ടു. നവംബർ ഒന്നിന് വിഷയത്തിൽ വിശദമായ വാദം കേൾക്കാനും കോടതി തീരുമാനിച്ചു.

എന്നാൽ അതേസമയം കോടതി വിധിയിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം സന്തോഷം അനുപമ പ്രകടിപ്പിച്ചു.