kerala

കൃഷി ചെയ്യാന്‍ വെള്ളം ലഭിക്കുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുകളില്‍കയറി കര്‍ഷകന്റെ ആത്മഹത്യാഭീഷണി

By webdesk14

August 03, 2023

കോട്ടയത്ത് കൃഷി ചെയ്യാന്‍ വെള്ളം ലഭിക്കാത്തതില്‍ മനംനൊന്ത് പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി കര്‍ഷകന്റെ ആത്മഹത്യ ഭീഷണി. കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ബിജു എന്ന കര്‍ഷകനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഇയാള്‍ വര്‍ഷങ്ങളായി തന്റെ കൃഷി ശേഖരത്തിലേക്ക് വെള്ളം ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലുള്ള അധികൃതരെ സമീപിച്ചിരുന്നെങ്കിലും, ഇവരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ഭീഷണി. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.