തിരുവനന്തപുരം : അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ നാഗര്‍കോവിലില്‍ നിന്നും വന്ന ടിഎന്‍ 74 എന്‍ 1692 ബസില്‍ നിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒരു റിവോള്‍വറും 12 തിരകളും കണ്ടു പിടിച്ചു. റിവോള്‍വറും തിരകളും കയ്യില്‍ വെ്ച്ച കേസില്‍ പ്രവീണ്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു. ടിയാനില്‍ നിന്ന് 3 മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.