Connect with us

india

‘വിജയത്തില്‍ സന്തോഷമില്ല, ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ല’; വിമര്‍ശനവുമായി പനാജിയിലെ ബിജെപി സ്ഥാനാര്‍ത്ഥി

ഒരുപാട് ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചിട്ടണ്ടെന്നും മൊണ്‍സെറേറ്റ് അറിയിച്ചു.

Published

on

ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് പനാജിയിലെ ബിജെപി സ്ഥാനാര്‍ത്ഥി മുഅതനാസിയോ മൊണ്‍സെറേറ്റ്. മുന്‍ ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനെതിരെയായിരുന്നു മൊണ്‍സെറേറ്റ് ജനവിധിതേടിയിരുന്നത്.

ഒരുപാട് ബിജെപി പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചിട്ടണ്ടെന്നും മൊണ്‍സെറേറ്റ് അറിയിച്ചു. ജനങ്ങളിലേക്ക് ശരിയായ സന്ദേശം നല്‍കാന്‍ ബിജെപി സംസ്ഥാന ഘടകത്തിനായില്ലെന്ന് പറഞ്ഞ മൊണ്‍സെറേറ്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തുഷ്ടനല്ലെന്നും പറഞ്ഞു. എല്ലാ ബിജെപി നേതാക്കളുമായും താന്‍ സമ്പര്‍ക്കത്തിലാണെന്നും കൂട്ടിചേര്‍ത്തു.

അതേയമയം, ബിജെപി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് തനിച്ച് മത്സരിച്ച മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ശക്തമായ മത്സരമാണ് നടത്തിയത്. 716 വോട്ടിനായുന്നു ഉത്പലിന്റെ തോല്‍വി. താന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാണ് ഉത്പല്‍ പരീക്കര്‍ തനിച്ച് മത്സരിച്ചത്. തന്റെ പിതാവ് മത്സരിച്ച മണ്ഡലമായ പനാജി തന്നെ തനിക്ക് ലഭിക്കണമെന്ന് ഉത്പല്‍ ആവശ്യം ഉന്നയിച്ചിരുന്നു. പനാജിക്ക് പകരമായി മറ്റു രണ്ട് സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ ഉത്പല്‍ തയ്യാറായിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയുടെ ‘ധാര്‍മ്മികവും രാഷ്ട്രീയവും വ്യക്തിപരവുമായ പരാജയം’: കോണ്‍ഗ്രസ്‌

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ധാര്‍മ്മികവും രാഷ്ട്രീയവും വ്യക്തിപരവുമായ’ പരാജയമാണെന്ന് കോണ്‍ഗ്രസ്. എന്നാല്‍ തോല്‍വി സമ്മതിക്കേണ്ടിടത്ത് അദ്ദേഹത്തിന്റെ ‘ദയനീയമായ’ പ്രകടനത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും എന്‍ഡിഎയും നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

543 അംഗ സഭയില്‍ ബിജെപിയുടെ ഭൂരിപക്ഷം 240 സീറ്റുകളായി കുറഞ്ഞിരുന്നു. ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശിലടക്കം അവര്‍ക്ക് വന്‍ തിരിച്ചടിയുണ്ടായി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിന് സഖ്യകക്ഷികളെ ആശ്രയിക്കാതിരിക്കാനും അവര്‍ക്ക് കഴിയില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് 293 സീറ്റുകളാണുള്ളത്. 2014നു ശേഷം കോണ്‍ഗ്രസിന്റെ വലിയ തിരിച്ചുവരവിനും കഴിഞ്ഞ തെരഞ്ഞെടുപ്പ് സാക്ഷിയായി. 99 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് ഒരു സ്വതന്ത്രന്റെ പിന്തുണകൂടി ലഭിച്ചതോടെ 100 തികയ്ക്കാനായി.

Continue Reading

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

india

കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു

Published

on

മൊഹാലി: കർഷക സമരത്തെ ഇകഴ്ത്തിയതിനുള്ള പ്രതികാരമായി ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ. കുല്‍വിന്ദര്‍ കൗറിനെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗർ മർദിച്ചത്.

Continue Reading

Trending