X

ശ്രദ്ധേയമായി സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍

കോഴിക്കോട്: പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ അഭിപ്രായ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മത, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. രാജ്യത്തെ തന്നെ അപകടത്തിലാക്കുന്ന പ്രവണതകളാണ് കണ്ടുവരുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വിവിധ സംഘടനാ നേതാക്കളായ കൊയ്യോട് ഉമര്‍ മുസ്ല്യാര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം.ഐ അബ്ദുല്‍ അസീസ്, പി. മുജീബ് റഹ്മാന്‍, നൗഫല്‍ മാസ്റ്റര്‍ മഅ്ദിന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.കെ അശ്റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, പി. ഉണ്ണീന്‍, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, എഞ്ചി. പി. മമ്മദ് കോയ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.പി അഹമ്മദ്, പി.സി താഹിര്‍, ഡോ. കെ. മൊയ്തു, ടി.പി ചെറൂപ്പ, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

webdesk11: