Connect with us

More

കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു; ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലും സമരം

Published

on

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് ഇന്നലെ സമരപന്തലിലെത്തിയത്. വിവിധ സംഘടനകളുടെ പിന്തുണക്ക് പുറമെ പത്തോളം ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യം സമരത്തിന് ദേശീയ ശ്രദ്ധയും നല്‍കി. കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഉച്ചക്ക് 12.30 ഓടെ സമരപന്തലിലെത്തിയ നാലു കന്യാസ്ത്രീകളെയും മുദ്രാവാക്യം വിളികളോടെയാണ് സമരവേദിയിലേക്ക് സ്വാഗതം ചെയ്തത്. കന്യാസ്ത്രീകളായ അനുപമ, ജോസഫൈന്‍, ആല്‍ഫി, ലീന റോസ് എന്നിവരാണ് ചൊവ്വാഴ്ച സമരവേദിയിലെത്തിയത്. 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഭയകേസില്‍ നീതി ലഭിച്ചിട്ടില്ലെന്നും ഈ കേസില്‍ അത് ആവര്‍ത്തിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നുവെന്നും സമരത്തിന് പിന്തുണയര്‍പ്പിക്കാനെത്തിയ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. പരാതി ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ദീലിപിനെതിരെ പരാതി ലഭിച്ചയുടന്‍ നടപടി സ്വീകരിച്ചിരുന്നു. എന്തുകൊണ്ട് ആ കേസ് അമ്മയെന്ന സംഘടന അന്വേഷിക്കട്ടെയെന്ന് വച്ചില്ല. ഈ വിഷയത്തില്‍ സംഘടന പിന്തുണയ്ക്കുകയല്ല വേണ്ടത് മറിച്ച് അവര്‍ക്ക് നീതി ലഭ്യമാക്കാനാണ് ശ്രമിക്കേണ്ടത്. ബിഷപ്പിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ അപലപിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുറ്റം ചെയ്തവരെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. ഇവര്‍ക്ക് നീതികിട്ടുന്നത് വരെ പിന്തുണച്ച് കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കീഴാറ്റൂര്‍, അഡ്വ.ജയശങ്കര്‍ എന്നിവര്‍ക്കൊപ്പം എ.ഐ.വൈ.എഫ്, എസ്.യു.സി.ഐ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, മഹിളാ മോര്‍ച്ച എന്നീ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. കോളജ് വിദ്യാര്‍ഥിനികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലില്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിക്കുന്ന സത്യാഗ്രഹത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. എറണാകുളത്ത് പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിക്കും.

india

വ്യോമയാന സുരക്ഷാ പട്ടികയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ

54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്

Published

on

ഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇതിന് മുമ്പ് ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്നു സ്‌കോര്‍. നാലു വര്‍ഷം പിന്നിടുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന. 49ആം സ്ഥാനമാണ് ചൈനയുടെ റാങ്കിങ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്ത് വിടുമെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

News

പിരിച്ചുവിടല്‍ വഴിയെ ഷെയര്‍ചാറ്റും; നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 5 ശതമാനത്തോളം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. കമ്പനിയില്‍ ഏകദേശം 2300 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.
മോജ്, മോജ് ലൈറ്റ് പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ മാതൃ കമ്പനിയാണ് ഷെയര്‍ചാറ്റ്. നിലവില്‍ ഷെയര്‍ചാറ്റിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

Continue Reading

kerala

സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്

അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം

Published

on

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരത്തിനു കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണത്തില്‍ അവര്‍ പ്രകടിപ്പിച്ച പ്രാവീണ്യവും നൃത്താചാര്യ എന്ന നിലയില്‍ അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി , എന്‍.രാധാകൃഷ്ണന്‍ നായര്‍, കരിവെള്ളൂര്‍ മുരളി, അപ്പുകുട്ടന്‍ സ്വരലയം, എന്‍.എന്‍.കൃഷ്ണദാസ്, ടി.ആര്‍.അജയന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് കലാണ്ഡലം സരസ്വതിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നൃത്തനാട്യ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, റോട്ടറി പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, കലാദര്‍പ്പണം നാട്യശ്രീ പുരസ്‌കാരം എന്നിവക്ക് നേരത്തെ അര്‍ഹയായിട്ടുണ്ട്. സ്വരലയ നൃത്ത സംഗീതോത്സവ വേദിയില്‍ വെച്ച് ഡിസംബര്‍ 29ന് പൊതുമരാമത്തു വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്‌കാരം സമര്‍പ്പിക്കും

Continue Reading

Trending