crime
ബദ്‌ലാപ്പൂരില്‍ നഴ്സറി കുട്ടികൾക്കു നേര ലൈംഗികാതിക്രമം; ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാർ
ആഗസ്റ്റ് 12, 13 തീയതികളി ബദ്‌ലാപ്പൂരിലെ പ്രമുഖ സ്കൂളിൽ നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയെലെ ബദ്‌ലാപ്പൂരിലെ സ്കൂളിൽ രണ്ട് നഴ്സറി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിൽ പ്രതിഷേധം കനക്കുന്നു. സംഭത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ബദ്‌ലാപ്പൂർ റെയിൽ സ്റ്റേഷനിലെ ട്രാക്കിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു.
ആഗസ്റ്റ് 12, 13 തീയതികളി ബദ്‌ലാപ്പൂരിലെ പ്രമുഖ സ്കൂളിൽ നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തത്. 23 വയസുള്ള സ്കൂളിലെ ശുചീകരണത്തൊളിലാളിയായ ആൾ ശുചിമുറിയിൽ വെച്ച് കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
രാവിലത്തെ ക്ളാസിനിടയിൽ പെൺകുട്ടികൾ ശുചിമുറി ഉപയോഗിക്കാൻ പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ സ്കൂളിൽ സ്ത്രീ തൊഴിലാളികൾ ഇല്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രതിയായ അക്ഷയ് ഷിൻഡയെ ആഗസ്റ്റ് 1 മുതലാണ് ശുചീകരണ ജോലിക്കായി കരാർ വ്യവസ്ഥയിൽ സ്കൂളിൽ നിയമിച്ചത്. സംഭവം നടന്ന ദിവസം പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ ഇയാളെ നിയമിച്ചിരിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികളുടെയും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രിയിൽ തന്നെ പ്രതിയെ പൊലീസ് പിടികൂടി.
പെൺകുട്ടികളിലൊരാൾക്ക് സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടന്നാണ് അതിക്രമ വിവരം പുറം ലോകം അറിയുന്നത്. ടോയ്ലെറ്റിൽ പോകുന്ന വേളയിൽ പ്രതി തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞു. വിവരം മറ്റേക്കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞപ്പോൾ മകൾ സ്കൂളിൽ പോകാൻ ഭയപ്പെടുന്നതായാണ് അവർ അറിയിച്ച്. വൈദ്യ പരിശോധനയിൽ രണ്ട് കുട്ടികളും ലൈംഗികാതിക്രമത്തിനിരയായതായി തെളിഞ്ഞു.സംഭവത്തിൽ സ്കൂളിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പൊലീസ് കണ്ടെത്തി.സ്കൂളിലെ സി.സി.ടി.വി ക്യാമയും പ്രവർത്തന കഷമമല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൂനെയിലും മുംബെയിലുമുള്ള 4 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്കൂളിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാത്തതിനെക്കുറിച്ച് ആന്വേഷിക്കുമെന്നും മഹരാഷ്ട വിദ്യാഭ്യാസമന്ത്രി ദീപക് കേസാർക്കർ വ്യക്തമാക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ വിഭാഗങ്ങളും ഉണർന്ന് പ്രവർത്തിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും അദ്ദേഹം അറിയിച്ചു.കേസ് ഫാസ്റ്റ് ട്രാക്ക് കോടതിക്ക് നൽകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ശക്തി ക്രിമിനൽ നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ശിവസേന ( ഉദ്ധവ് താക്കറെ) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. നിയമം നടപ്പാക്കിയാൽ ഇത്തരത്തുള്ള സംഭവങ്ങൾ ഒരു പെൺകുട്ടിക്കും നേരിടേണ്ടി വരില്ലെന്നും സംസ്ഥാന സർക്കാർ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും പ്രിയങ്ക ചതുർവേദി ആരോപിച്ചു.
crime
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു
crime
കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
crime
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു

പട്‌ന: ബിഹാറിലെ മുസഫർപൂരിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു. മുഹമ്മദ് ഗുലാബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഗുലാബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും പ്രദേശവാസികളും തെരുവിലിറങ്ങി. ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാർ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു.
കട പൂട്ടി പുറത്തിരിക്കുകയായിരുന്ന ഗുലാബിനെ അവിടെയെത്തിയ അജ്ഞാതസംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുലാബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഗുലാബിന്റെ തലയോട്ടിയിൽനിന്ന് മൂന്ന് ബുള്ളറ്റുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനീത സിൻഹയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കൊല്ലപ്പെട്ട ഗുലാബിന്റെ സഹോദരനായ രാജ് ആരോപിച്ചു. മുഹമ്മദ്, തുഫൈൽ, മുഹമ്മദ് ബാദൽ, മുഹമ്മദ് ആകിൽ, മുഹമ്മദ് ഛോട്ടു എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവർ തങ്ങളുടെ കുടുംബവുമായി ദീർഘകാലമായി തർക്കത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഇവർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും രാജ് പറഞ്ഞു. എന്നാൽ ദൃക്‌സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല