ഐഎസ്എല്‍ ഫുട്‌ബോളില്‍ മുംബൈ സിറ്റി എഫ്‌സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡീഷ എഫ്‌സി. 4ാം മിനുറ്റില്‍ തന്നെ മുംബൈയെ അമ്പരിപ്പിച്ചുകൊണ്ട് അരിഡെ കബ്‌റേറ് ഒഡീഷയുടെ ആധിപത്യം ഉറപ്പിച്ചിരുന്നു.
എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒഡിഷയക്ക് ലീഡ് കൈവിടേണ്ടിവന്നു. മറുപടിയായി 10ാം മിനുറ്റില്‍ അഹമ്മദ് ജാഹുവാണ് മുംബൈയക്കായി സ്‌കോര്‍ ചെയ്തത്.
പിന്നീട് ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്‍പ് 38ാം മിനുറ്റില്‍ മുംബൈയ്ക്കായി ലീഡ് നേടിയത് ഇഗോര്‍ അംഗുലോയയാണ്. മത്സരത്തിന്റെ രണ്ടാം ഭാഗത്തില്‍ ക്രിയാത്മകമായി കളിച്ച ഒഡീഷ 70ാം മിനുറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. ശേഷം നിരന്തരം ആക്രമണ ശൈലി സ്വീകരിച്ച ഒഡീഷ ലീഡ് കണ്ടെത്തുകയായിരുന്നു. ഇത്തവണ ഗോള്‍ നേടിയത് ജെറിയാണ്. കളിയുടെ അവസാന നിമിഷം ജോനാദാസാണ് മുംബൈയുടെ മേല്‍ അവസാന ആണി അടിച്ചത്. 9 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുകള്‍ നേടിയ ഒഡീഷ 7ാം സ്ഥാനത്തും 9 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മുംബൈ ഒന്നാമതുമാണ്‌