ജോഹന്നാസ്ബർഗ്  ടെസ്റ്റില്‍ ഇന്ത്യക്കെതിരെ  ദക്ഷിണാഫ്രിക്കയ്ക്ക്  ഏഴ് വിക്കറ്റ് ജയം.  240 റണ്‍സെന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ  ദക്ഷിണാഫ്രിക്ക നാലാം ദിവസം തന്നെ കളി പൂറത്തിയാക്കി. രണ്ടാം ഇന്നിങ്ങ്‌സില്‍ പുറത്താകാതെ 96 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എല്‍ഗാറാണ്  ടീമിനെ 240 എന്ന ലക്ഷ്യം എളുപ്പതില്‍ മറികടക്കാന്‍ സഹായിച്ചത്.

ഒന്നാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 229 റണ്‍സ് നേടി. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യക്ക് 266 റണ്‍സ് മാത്രം നേടാന്‍ സാധിച്ചതിനാല്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 240 റണ്‍സ് മാത്രമായിരുന്നു.

രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ പരാജയത്തോടെ 3 മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചു. നേരത്തെ സെഞ്ചുറിയില്‍ വെച്ച് നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. പരമ്പരയിലെ അവസാന മത്സരം ജനുവരി 11ന് കേപ്പ് ടൗണില്‍ വെച്ചാണ് നടക്കുക. ഇതില്‍ വിജയിക്കുന്നവരാണ് പരമ്പര സ്വന്തമാക്കുക.