ഒമാനിലെ റൂസൈല്‍ വ്യവസായ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ് മരിച്ചതെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഒമാന്റെ തീരമേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.

ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഒമാനില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നത്. ഇന്ന് രാത്രിയോടെ ഒമാനില്‍ മഴ കനക്കുമെന്നും മണ്ണിടിച്ചിലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പുണ്ട്.