വൈത്തിരി: വയനാട്ടില്‍ റിസോട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷെറഫിനാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടോടെ പഴയ വൈത്തിരിയിലെ റിസോട്ടിലാണ് അപകടമുണ്ടായത്. നീന്തല്‍കുളത്തില്‍ കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.