kerala
പുകയില ഉല്‍പ്പന്നത്തിനു ശേഷം ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയും

നരയംകുളം (കോഴിക്കോട്): നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവള. നരയംകുളം ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണു ചത്ത് ഉണങ്ങിയ തവളയെ കണ്ടത്. റേഷന്‍ കടയുടമയെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടുവണ്ണൂര്‍ സൗത്ത് റേഷന്‍ കടയില്‍നിന്നു വിതരണം ചെയ്ത കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്പന്നത്തിന്റെ പാക്കറ്റ് കിട്ടിയിരുന്നു.
അതേസമയം, കോഴിക്കോട് ശര്‍ക്കരയില്‍ തട്ടി സപ്ലൈകോ ഓണക്കിറ്റ് വിതരണം വൈകുന്നു. ശര്‍ക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നല്കിയാല് മതിയെന്നാണു നിര്‍ദേശം. ഓരോ ലോഡ് ശര്‍ക്കര വരുമ്പോഴും സാംപിള്‍ എടുത്തു ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. അതിന്റെ ഫലം ലഭിച്ച ശേഷം മാത്രമാണ് കിറ്റുകളിലേക്ക് എടുക്കുന്നത്. ശര്‍ക്കരയില്ലെങ്കില്‍ മാത്രം പഞ്ചസാര ഉപയോഗിക്കാനാണു നിര്‍ദേശം. ഓണത്തിനു മുന്‍പു കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും അതു സാധ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പല റേഷന്‍ കടകളിലും പിങ്ക് കാര്‍ഡുകാര്‍ക്കുള്ള വിതരണം നടക്കുകയാണ്.
നീല കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ ഇന്നത്തോടെ റേഷന്‍ കടകളില്‍ എത്തിക്കാന്‍ പറ്റുന്ന തരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല കടകളിലും റേഷന്‍ വിതരണത്തിനു ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ 2.5 ലക്ഷവും വെള്ള, നീല കാര്‍ഡുകള്‍ 4.01 ലക്ഷവുമാണ് ജില്ലയിലുള്ളത്. കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്പെട്ടതിനാല് വടകര താലൂക്കിലെ 11 ഔട്ട്ലെറ്റുകളില് കിറ്റ് തയാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല. അവിടെയും വിതരണം വൈകും.
kerala
കളമശ്ശേരി കുസാറ്റില്‍ വന്‍ ലഹരിവേട്ട; 10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്

കളമശ്ശേരി കുസാറ്റില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.
kerala
തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്; വി.ഡി സതീശന്
സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.

തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്കിയപ്പോള് പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന് പറഞ്ഞു.
kerala
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. ലഹരി വില്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറി സ്വദേശി ജിതിന് കൃഷ്ണ (35) പിടിയിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2010 മുതല്‍ ഇയാള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്.
ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ നിന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാളില്‍നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
india3 days ago
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ