ചിറയന്‍കീഴ്: മന്ത്രവാദ ചികിത്സയ്ക്കിടെ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്പൂതിരിയാണ് അറസ്റ്റിലായത്. പൊക്‌സോ വകുപ്പു ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്ര വളപ്പിലെ മുറിയിലായിരുന്നു ശ്രീകുമാര്‍ ചികിത്സ നടത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി ഇവിടെ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. മുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ. സുരേഷിന്റെ നിര്‍ദേശാനുസരണം ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.