Connect with us

Culture

പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്; ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാന്‍ നീക്കം

Published

on

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്. എല്‍.ഡി.എഫിലെ സഖ്യ കക്ഷിയായി ജനതാദളിന്റെ മന്ത്രിയായ മാത്യൂ ടി തോമസ് സ്ഥാനം രാജിവെച്ച് പുറത്തുപോവേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അഴിമതി ഉള്‍പ്പടേയുള്ള ആരോപണങ്ങളെ തുടര്‍ന്നും ശക്തമായ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ തുടര്‍ന്നുമായിരുന്നു മറ്റ് മൂന്ന് മന്ത്രിമാരുടെ രാജിയെങ്കിലും സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് മാത്യൂ ടി തോമസിന് വെല്ലുവിളിയുയര്‍ത്തുന്നത് . മാത്യൂ ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശക്തമായ ശ്രമങ്ങളുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്.

മാത്യൂ ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ചിറ്റൂര്‍ എം.എല്‍.എഎയും ജെ.ഡി.എസ് സംസ്ഥാന പ്രസിണ്ടുമായ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് മാത്യൂ ടി തോമസ് വിരുദ്ധ പക്ഷം മുന്നോട്ടു വെക്കുന്ന ആവശ്യം. മൂന്നംഗങ്ങളാണ് ജനതാദളിന്റെ നിയമസഭാകക്ഷിയില്‍ ഉള്ളത്. വടകര എം.എല്‍.എയായ സികെ നാണുവാണ് നിയമസഭാകക്ഷി നേതാവ്. അദ്ദേഹം കൃഷ്ണന്‍കുട്ടിയെ പിന്തുണക്കും. അങ്ങനെ വന്നാല്‍ നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം പരിഗണിച്ച് മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ പ്രധാന ആവശ്യം. മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കൃഷ്ണന്‍കുട്ടി ജനതാ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഇന്നും നാളെയുമായി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയവും മാത്യൂ ടി തോമസിന്റെ മന്ത്രി സ്ഥാനം തന്നെയാവും. നിയമസഭാകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിയെ നിശ്ചയിക്കണമെന്ന ആവശ്യം യോഗത്തില്‍ കൃഷ്ണന്‍കുട്ടി വിഭാഗം ഉയര്‍ത്തും. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാവും മാത്യൂ ടി തോമസ് പക്ഷത്തിന്റെ ലക്ഷ്യം. പാര്‍ട്ടി ദേശീയ സെക്രട്ടറി ദാനിഷ് അലിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് വര്‍ഷക്കാലയളവിലെ സര്‍ക്കാരിന്റേയും മന്ത്രിയുടേയും പ്രവര്‍ത്തനം, ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട. യോഗത്തില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ച് സമ്മര്‍ദ്ദം ഉണ്ടാക്കി വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തെ ഇടപെടുത്താനാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ ശ്രമം.

മന്ത്രിസഭാ രൂപീകരണ ഘട്ടത്തില്‍ തന്നെ മന്ത്രിസ്ഥാനത്തിന് കൃഷ്ണന്‍കുട്ടി അവകാശവാദം ഉന്നയിച്ചിരുന്നു. അന്ന് നിയമസഭാകക്ഷിയിലും പാര്‍ട്ടിയിലും കൃഷ്ണന്‍കുട്ടിക്കായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2006ല്‍ ഇടത് മന്ത്രിസഭയില്‍ നിന്ന് ഇടയ്ക്ക് മാറിനില്‍ക്കേണ്ടി വന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മിന്റെ പിന്തുണയോടെ കേന്ദ്രനേതൃത്വം മാത്യൂ ടി തോമസിന് മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. ഇതില്‍ കൃഷ്ണന്‍ കുട്ടിക്ക് അന്നേ അമര്‍ശമുണ്ട്.

ആദ്യ രണ്ടുവര്‍ഷം മന്ത്രി സ്ഥാനം എന്ന ധാരണയിലാണ് മാത്യൂ ടി തോമസിന് മന്ത്രിസ്ഥാനം ലഭിച്ചത് എന്നാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ വാദം. പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും സഹായിക്കാത്ത മന്ത്രിയാണെന്ന ആക്ഷേപവും മാത്യൂ ടി തോമസിനെതിര ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ധാരണയും മന്ത്രിസഭാ രൂപീകരണ വേളയില്‍ ഉണ്ടായിട്ടില്ലെന്ന് മാത്യൂ ടി തോമസ് പക്ഷം തിരിച്ചടിച്ചു. പാര്‍ട്ടിയിലെ ചിലര്‍ പറയുന്ന കാര്യങ്ങള്‍ മന്ത്രിയെന്ന നിലയില്‍ സാധിച്ചുകൊടുക്കാത്തതിന്റെ പ്രതികാര നീക്കമാണിതെന്നാണ് മാത്യൂ ടി തോമസ് പക്ഷത്തിന്റെ മറ്റൊരു വാദം. ഈ സാഹചര്യത്തില്‍ ഇന്നും നാളെയുമായി ചേരുന്ന പാര്‍ട്ടി യോഗം ഏറെ നിര്‍ണ്ണായകമാണ്. ഇന്ന് സംസ്ഥാന കമ്മിറ്റിയും നാളെ സംസ്ഥാന കൗണ്‍സിലുമാണ് നടക്കുന്നത്.

രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ പിണറായി മന്ത്രിസഭയില്‍ നിന്നും മൂന്ന് മന്ത്രിമാരാണ് രാജിവെച്ച് പുറത്ത് പോയത്.ബന്ധുനിയമനത്തിന്റെ പേരില്‍ സി.പി.എം മന്ത്രിയായ ഇ.പി ജയരാജനാണ് ആദ്യം രാജിവെച്ച് പുറത്ത് പോയത്. പിന്നീട് വിവാദമായ ഫോണ്‍ വിളിയുടെ പേരില്‍ എന്‍.സി.പിയുടെ മന്ത്രിയായ ശശീന്ദ്രന്റേയും മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. ശശീന്ദ്രനു പകരം വന്ന എന്‍.സി.പി മന്ത്രി തോമസ് ചാണ്ടിയാണ് മൂന്നാമത് പിണറായി സര്‍ക്കാറില്‍ നിന്നും രാജിവെച്ച മന്ത്രി. കായല്‍ കയ്യേറിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് തോമസ് ചാണ്ടി രാജിവെച്ചത്. പിന്നീട് ഫോണ്‍ കെണി വിവാദത്തില്‍ നിന്നും കുറ്റവിമുക്തനായതിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. മന്ത്രിസഭ അഴിച്ചു പണിക്ക് സിപിഎമ്മും ശ്രമം നടത്തുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനാണ് സിപിഎം നീക്കം.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending