Connect with us

More

വണ്‍ പ്ലസ് 5; സാംസങ് എസ് 8-നും ഐഫോണ്‍ 7-നും വെല്ലുവിളി ഉയര്‍ത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍

Published

on

കുറഞ്ഞ കാലം കൊണ്ടുതന്നെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സില്‍ ഇടം സ്വന്തമാക്കിയ ബ്രാന്‍ഡാണ് ചൈനീസ് കമ്പനിയായ വണ്‍പ്ലസ്. വണ്‍പ്ലസ് 1 ല്‍ തുടങ്ങിയ വണ്‍പ്രസ് 3, 3 ടി എന്നിവ വരെ അവര്‍ ഉപയോക്താക്കളെ കൊണ്ട് മിക്കവാറും നല്ലതേ പറയിച്ചിട്ടുള്ളൂ. ഹൈ എന്‍ഡ് സൗകര്യങ്ങളടങ്ങുന്ന ഫോണുകള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ നല്‍കുന്നു എന്നതാണ് വണ്‍പ്ലസിന്റെ പ്രധാന പ്രത്യേകത. സാധാരണ കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെങ്കിലും ഭേദപ്പെട്ട വിലക്ക് ഉന്നത സൗകര്യങ്ങളടങ്ങുന്ന ഫോണുകളാണ് വണ്‍പ്ലസ് നല്‍കിപ്പോരുന്നത്.

വണ്‍പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ‘വണ്‍ പ്ലസ് 5’ ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുകയാണ്. ആമസോണ്‍ വെബ്‌സൈറ്റിലൂടെ ഫ്‌ളാഷ് സെയില്‍ ആയും വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും വൈകീട്ട് 4.30 മുതലാണ് വില്‍പ്പന. ഷവോമി പോലുള്ള കമ്പനികള്‍ താഴേക്കിടയിലുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുമ്പോള്‍ ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ ശീലമാക്കിയവരുടെ മനം കവരുകയാണ് വണ്‍പ്ലസ് 5-ന്റെ ലക്ഷ്യം.

സാംസങ് എസ് 8, ആപ്പിള്‍ ഐഫോണ്‍ 7, എച്ച്.ടി.സി യു 11, ഗൂഗിള്‍ പിക്‌സല്‍ തുടങ്ങിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുമായാണ് വണ്‍പ്ലസ് 5 മത്സരിക്കുക എന്നാണ് ടെക് ലോകത്തെ സംസാരം. ഇന്ത്യക്കു പുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയ ഫോണിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 30,000-മോ അതിലധികമോ വില പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ വണ്‍പ്ലസ് ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ്. എങ്കിലും അര ലക്ഷത്തോളം വിലയുള്ള എസ് 8-ഉമായി താരതമ്യം ചെയ്യുമ്പോള്‍ ജയിക്കുന്നത് വണ്‍പ്ലസ് 5 തന്നെയായിരിക്കും.

ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് വണ്‍പ്ലസ് 5 എത്തുന്നത്. ഉന്നത നിലവാരമുള്ള സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറിലെത്തുന്ന ഫോണ്‍ 6 ജിബി റാം, 64 ജിബി മെമ്മറി / 8 ജിബി റാം, 128 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എത്തുന്നത്. 5.5 ഇഞ്ച് അമോള്‍ഡ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, ഏറ്റവും പുതിയ ഗോറില്ല ഗ്ലാസ് 5, 16 മെഗാപിക്‌സല്‍ അപെര്‍ചര്‍ സെന്‍സറും 20 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സും അടങ്ങുന്ന ഇരട്ട ലെന്‍സ് ക്യാമറ, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് വണ്‍പ്ലസ് 5-ന്റെ വിശേഷണങ്ങള്‍. ഇതുവരെ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും കരുത്തേറിയ ക്യാമറ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫോണിന്റെ ഘനം തീരെ കുറച്ചതിനാല്‍ 3,300 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അലൂമിനിയം മെറ്റല്‍ ബോഡിയിലുള്ള ഫോണ്‍ വെള്ള, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലായിരിക്കും. വലുപ്പത്തിലും കൈയിലൊതുക്കാനുള്ള സൗകര്യത്തിലും ഐഫോണ്‍ 7 ആണ് ഈ ഫോണ്‍ ഓര്‍മിപ്പിക്കുന്നത്. അതേസമയം, ഡിസൈന്റെ കാര്യത്തില്‍ കമ്പനി കുറച്ചുകൂടി ശ്രദ്ധ നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എന്താണ് നോറ വൈറസ്? അറിയാമെല്ലാം

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍.

Published

on

എന്താണ് നോറ വൈറസ്?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം?

വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
· രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കണം.
· കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Continue Reading

Education

ഈഴവ ഉദ്യോഗാര്‍ഥിയുടെ നിയമന നിഷേധം: കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടി തെറ്റെന്ന് ഹൈക്കോടതി

ഭിന്നശേഷി സംവരണം നല്‍കേണ്ടത് വെര്‍ട്ടിക്കലായിട്ടാണെന്നും അത് പ്രത്യേകമായി തന്നെ കണക്കാക്കണമെന്നും ഹൈക്കോടതി വിലയിരുത്തി

Published

on

ഈഴവ ഉദ്യോഗാര്‍ഥിക്ക് നിയമനം നിഷേധിച്ച കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടി തെറ്റെന്ന് ഹൈക്കോടതി. ഈഴവ ഉദ്യോഗാര്‍ഥിയുടെ അവസരത്തില്‍ ഭിന്നശേഷി സംവരണം നല്കിയ നടപടിയാണ് ഹൈക്കോടതി തെറ്റെന്ന് നിരീക്ഷിച്ചത്. ഹരജിക്കാരിയായ കെ പി അനുപമയെ അസി. പ്രൊഫസറായി നിയമിക്കണമെന്നും സര്‍വകലാശാല സ്വീകരിച്ച ഭിന്നശേഷി സംവരണ രീതി പുനക്രമീകരിക്കണമന്നും കോടതി നിര്‍ദേശിച്ചു.

നിലവില്‍ നടത്തിയ നിയമനത്തിന് പകരം പുതിയ ടേണുകള്‍ സൃഷ്ടിച്ചാണ് സര്‍വകലാശാല സംവരണം നല്‍കിയിട്ടുള്ളത്. ഇതിനെതിരെയാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് ഭിന്നശേഷി സംവരണം നല്‍കേണ്ടത് വെര്‍ട്ടിക്കലായിട്ടാണെന്നും അത് പ്രത്യേകമായി തന്നെ കണക്കാക്കണമെന്നും ഹൈക്കോടതി വിലയിരുത്തിയത്‌

Continue Reading

Food

ഹെല്‍ത്ത് കാര്‍ഡ്: നടപടിക്രമങ്ങളുമായി ആരോഗ്യവകുപ്പ്

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താല്‍ ഇഷ്ടം പോലെ ലഭിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു

Published

on

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്നതിന്റെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഡോക്ടര്‍മാര്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നുവെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം. അപേക്ഷകനെ ഡോക്ടര്‍ നേരിട്ട് പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.

കൂടാതെ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന, ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന, മുതലായ വിലയിരുത്തി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വിരശല്യത്തിനെതിരെയുള്ള വാക്‌സിന്‍ നല്‍കണം. ടൈഫോയ്ഡിനെതിരെയുള്ള വാക്‌സിന്‍ പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താല്‍ ഇഷ്ടം പോലെ ലഭിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

Continue Reading

Trending