തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ ആദ്യ നടപടി തെറ്റിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യനിയമോപദേശം തേടിയപ്പോള്‍ നടപടിയില്‍ പാകപ്പിഴ വന്നു എന്നതിലെ സര്‍ക്കാറിന്റെ മലക്കം മറിച്ചിലാണ് തിരിച്ചടി വ്യക്തമാക്കുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആദ്യനിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അതാണ് വീണ്ടും വിദഗ്ധനിയമോപദേശത്തിന് പോകുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രത്യേകനിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. സല്‍ബുദ്ധിയല്ല, കുബുദ്ധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

………..

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന്