Connect with us

gulf

ഓപ്പറേഷന്‍ കാവേരി തുടങ്ങി; 16 മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യന്‍ സംഘം ജിദ്ദയില്‍

ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്നുച്ചയോടെ ജിദ്ദയിലെത്തി.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സുഡാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. പതിനാറ് മലയാളികള്‍ ഉള്‍പ്പടെ 278 ഇന്ത്യക്കാരുമായി സുഡാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് രാത്രിയോടെ ജിദ്ദയിലെത്തും. ഐ എന്‍ എസ് സുവേധ എന്ന നാവികസേനയുടെ കപ്പലിലാണ് മടക്കയാത്ര. ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ട്. ജിദ്ദയില്‍ ഒരുക്കിയ താമസത്തിന് ശേഷം ഇവരെ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കും.

ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്നുച്ചയോടെ ജിദ്ദയിലെത്തി. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഖാര്‍ത്തൂമിലെ കോണ്‍സുലേറ്റും ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഈ രക്ഷാ ദൗത്യത്തിന്റെ ചുമതലയുമായാണ് മന്ത്രി മുരളീധരന്‍ എത്തിയിട്ടുള്ളത്. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ ആണ്‍കുട്ടികളുടെ വിഭാഗത്തിന് റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല. പകരം ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഓണ്‍ലൈനിലായിരിക്കും ക്ലാസ്സുകള്‍ ക്രമീകരിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു, മറ്റു വിഭാഗങ്ങളിലെ ക്‌ളാസുകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുവ്വായിരത്തോളം ഇന്ത്യക്കാരുണ്ടെന്ന് കരുതുന്ന സുഡാനില്‍ നിന്ന് ആദ്യഘട്ടത്തില്‍ എണ്ണൂറ് പേരെയാണ് ഒഴിപ്പിക്കുക. സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന കേന്ദ്രം ഖര്‍ത്തും ആണെന്നതിനാല്‍ എല്ലാവരെയും ഒഴിപ്പിക്കാന്‍ തന്നെയാണ് കേന്ദ്ര തീരുമാനം. സുഡാനിലെ വിമാനത്താവളങ്ങള്‍ എല്ലാം അടച്ച സാഹചര്യത്തില്‍ കടല്‍ മാര്‍ഗമുള്ള മാത്രമായിരുന്നു ആശ്രയം.

ജിദ്ദ പോര്‍ട്ട് വഴി ഒഴിപ്പിക്കല്‍ നടപടികള്‍ ക്രമീകരിക്കാന്‍ അനുമതി നല്‍കിയ സഊദിയുടെ നീക്കം പരക്കെ പ്രശംസിക്കപെടുന്നുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ സഊദി പൗരന്മാരോടൊപ്പം ഇന്ത്യക്കാരുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇതിനകം ഒഴിപ്പിക്കാന്‍ സഊദിക്ക് കഴിഞ്ഞിരുന്നു. സഊദിയുടെ നീക്കങ്ങളെ അമേരിക്കയും ഇന്ത്യയുമുള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു.

ഇതുവരെ 356 പേരെ ഒഴിപ്പിച്ചതില്‍ സഊദി പൗരന്മാര്‍ 101 പേര്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന അവസാന കപ്പലില്‍ 189 പേരും വിദേശികളാണ്. വെറും പത്ത് പേരാണ് സഊദി പൗരന്മാരായി ഉണ്ടായിരുന്നത്. സഊദിയുടെ മാനവികമുഖം വ്യക്തമാക്കുന്നതായിരുന്നു സുഡാനില്‍ നിന്നുള്ള രക്ഷാ ദൗത്യം.

സഊദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയുടെ ഭാഗമായി അടുത്ത 72 മണിക്കൂര്‍ കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ സുഡാന്‍ സൈന്യം തയ്യാറായിട്ടുണ്ട്. മാനുഷിക ശ്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമാണ് വെടിനിര്‍ത്തലെന്ന് സുഡാനിലെ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച്ച മുതല്‍ മൂന്ന് ദിവസമാണ് വെടിനിര്‍ത്തലിന് സൈനിക വിഭാഗങ്ങള്‍ തയ്യാറായതെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. നേരത്തെ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ശാശ്വത വെടിനിര്‍ത്താലിനായി ചര്‍ച്ച തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി

ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

Published

on

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.

സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

gulf

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്‍സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക്

. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.

Published

on

അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.

സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന്‍ പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല്‍ ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.

വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന്‍ വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.

 

 

Continue Reading

gulf

പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു

പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.

Published

on

ദുബായ്: ദുബായില്‍ നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ ഇപ്പോഴും ടെര്‍മിനലില്‍ കാത്തിരിക്കുകയാണ്.

പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

 

Continue Reading

Trending