Video Stories

സ്വാശ്രയം: സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; ചോദ്യോത്തര വേള നിര്‍ത്തിവെച്ചു

By Web Desk

October 05, 2016

തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ നിയമസഭ ഇന്നും പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി നടുക്കളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ക്യാബിനരികിലെത്തി മുദ്രാവാക്യം വിളിക്കുകയാണ്. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ ആരംഭിച്ച് മൂന്നു മിനിറ്റിനകം ചോദ്യോത്തരവേള സ്പീക്കര്‍ നിര്‍ത്തിവെച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നും സഭയിലെത്തിയത്. സ്വാശ്രയ പ്രശ്‌നം തീരുംവരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. എന്നാല്‍ പ്രതിപക്ഷത്തിന്റേത് നിര്‍ഭാഗ്യകരമായ നിലപാടാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.