94ാംമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം വില്‍ സ്മിത്ത് സ്വന്തമാക്കി.കിങ് റിച്ചാര്‍ഡ് എന്ന സിനിമ വഴിയാണ് വില്‍ സ്മിത്ത് പുരസ്‌കാരം സ്വന്തമാക്കിയത്.ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന പിതാവിന്റെ കഥാപാത്രത്തെയാണ് വില്‍ സ്മിത്ത് അവതരിപ്പിച്ചത്.

മികച്ച നടിക്കുള്ള പുരസ്‌കാരം ജെസീക്ക ചസ്റ്റെയ്ന്‍. ദ ഐയ്‌സ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിനാണ് ജെസീക്ക ചസ്റ്റെയ്ന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായന്‍. ദ് പവര്‍ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേന്‍ കാംപിയന്‍ ആണ് മികച്ച സംവിധായകന്‍.

വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി.

അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്.

മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി ദ ക്വീന്‍ ഒഫ് ബാസ്‌ക്കറ്റ് ബോള്‍ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടന്‍ ട്രോയ് കൊട്‌സര് ആണ്.മികച്ച ചിത്രമായി കോഡ തെരഞ്ഞെടുക്കപ്പെട്ടു.