93ാമത് ഓക്‌സമര്‍ പുരസ്‌കാരവേദിയില്‍ മികച്ച ചിത്രമായ് ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാന്‍ഡ്. ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും ക്ലോയ് ഷാവോ സ്വന്തമാക്കി. ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിന്‍സ്. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിക്കുളള പുരസ്‌കാരം നേടി.

ഓസ്‌ക്കര്‍ പുരസ്‌കാര ജേതാക്കള്‍

മികച്ച ചിത്രം: നൊമാഡ്‌ലാന്‍ഡ്
മികച്ച നടന്‍: ആന്തണി ഹോപ്കിന്‍സ് (ചിത്രംദി ഫാദര്‍)
മികച്ച നടി: മെക്‌ഡൊര്‍മന്‍ഡ് (ചിത്രംനൊമാഡ്‌ലാന്‍ഡ്)
സംവിധാനം: ക്ലോളി ചാവോ (നൊമാഡ്‌ലാന്‍ഡ്)
സഹനടി: യുങ് ജുങ് (മിനാരി)
സഹനടന്‍: ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെസയ്യ)
അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്
ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍
ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍
ഒറിജിനല്‍ സ്‌കോര്‍: സോള്‍
ഒറിജിനല്‍ സോങ്: ഫൈറ്റ് ഫോര്‍ യു ( ജൂദാസ് ആന്‍ഡ് ബ്ലാസ് മെസയ്യ)
ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ: പ്രോമിസിങ് യങ് വുമണ്‍
അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ദി ഫാദര്‍
ഛായാഗ്രഹണം: മന്‍ക്
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം
കോസ്റ്റിയൂം ഡിസൈന്‍: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം
ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റല്‍
സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍
ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്‌ഞ്ചേഴ്‌സ്.
ആനിമേറ്റഡ് ഷോര്‍ട്ട്: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു
ഡോക്യുമെന്ററി ഷോര്‍ട്ട്: കൊളെറ്റ്
വിഷ്വല്‍ ഇഫക്റ്റ്‌സ്: ടെനെറ്റ്.
പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്.