തിരുവനന്തപുരം: നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും.

കേരളത്തിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവും. 28 ആം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു.