Connect with us

kerala

കളമശേരിയിലെ പൊട്ടിത്തെറി: അവധിയിലുള്ളവരോട് അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം

ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

Published

on

കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

അതേസമം കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.

മൂന്ന് നാല് തവണ സ്‌ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവര്‍ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന ഹാളാണിത്. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാര്‍ത്ഥനയുടെ സമയമായതിനാല്‍ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകള്‍ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

kerala

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.

Published

on

തിരൂർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മയ്യത്ത് കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

മക്കൾ: ഇസ്മായിൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ:
അസീസ് പുതുപ്പള്ളി,അലവിക്കുട്ടി ആലിങ്ങൽ, റഹീന വൈലത്തൂർ
റിൻഷി കട്ടച്ചിറ. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Continue Reading

kerala

‘ഭരണമില്ലാത്തതുകൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല’ ; പരിഹസിച്ച് കെ. മുരളീധരൻ

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

Published

on

സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്ന പരിഹാസവുമായി കെ.  മുരളീധരൻ. ആരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

“ഭരണം ഉണ്ടെങ്കിലല്ലേ സ്തംഭനമുള്ളൂ. അങ്ങനൊരു സംഭവം ഇല്ല. ഓരോരുത്തർ ഓരോ വഴിക്ക് പോയി. ഒരാള് സിംഗപ്പൂര് പോയി, ഇവിടെ ഉള്ളവര് വേറെ ടൂറ് പോയി. ഞാൻ വിശ്രമിക്കാൻ പോകുവാണെന്ന് പറഞ്ഞാൽ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ആരെയും അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ മുങ്ങിയതുകൊണ്ടാണ് ചോദിച്ചത് എവിടെയാണ്, എങ്ങനെ പോയി, ആരെങ്കിലും സ്‌പോൺസർ ചെയ്‌തോ, അതോ സ്വന്തം കാശിനാണോ എന്നൊക്കെ” – കെ. മുരളീധരന്‍ പറഞ്ഞു.

വടകര മണ്ഡലവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിവെച്ചത് യുഡിഎഫ് അല്ല. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍റെ പരാമർശം ഖേദം പ്രകടിപ്പിച്ചതോടെ അവസാനിച്ചെന്നും മാപ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വടകരയിൽ സർവകക്ഷിയോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കും. എന്നാല്‍ കാഫിർ വിവാദത്തിൽ വിട്ടു വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending