ഡല്‍ഹി: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. അറുപത് രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ അവശേഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

എത്രയും വേഗം ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരു ടാങ്കര്‍ ഓക്‌സിജന്‍ എത്തിച്ചു. 500 ലധികം കോവിഡ് രോഗികളാണ് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

അതേസമയം, രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. 3.3 ലക്ഷം പുതിയ രോഗികളെന്നാണ് കണക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേരാണ് കൊവിഡ് ബാധ മൂലം മരിച്ചത്.