Connect with us

kerala

പിടിതരാതെ സ്വര്‍ണം; വിലയില്‍ ഇടിവ്

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപിണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് വിലയിരുത്തല്‍

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 35,840 ആയി. ഗ്രാം വില 30 രൂപ കുറഞ്ഞ് 4,480ല്‍ എത്തി.

ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയായിരുന്നു ഇന്നലത്തേത്. ആഴ്ചകള്‍ക്കു ശേഷമാണ് വില 36,000ന് മുകളില്‍ പോയത്.

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 33,320. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപിണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് വിലയിരുത്തല്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാത്രിയില്‍ വിദ്യാര്‍ഥിനികളെ സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ താത്കാലിക കണ്ടക്ടര്‍ സുരേഷ് ബാബുവിനെയാണ് പുറത്താക്കിയത്.

Published

on

തിരുവനന്തപുരത്ത് രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിക്കൊടുത്തില്ലെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ താത്കാലിക കണ്ടക്ടര്‍ സുരേഷ് ബാബുവിനെയാണ് പുറത്താക്കിയത്.

അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്ത് ഇങ്ങണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇവിടെ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ ഇറക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ബസിലാണ് സംഭവം.

പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി. രാത്രികാലങ്ങളില്‍ വനിതായാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ഉത്തരവുണ്ട്. ഇത് പാലിച്ചില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Continue Reading

kerala

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം

സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.

Published

on

പാലക്കാട് 14കാരന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ നഫീസ മന്‍സിലില്‍ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകന്‍ കാഞ്ഞിരോട് കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ഥി റിയാന്‍ (14) ആണ് മരിച്ചത്.

പാലക്കാട് മേഴ്‌സി കോളജിന് സമീപമുള്ള ഉമ്മയുടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് വിരുന്ന് വന്നതായിരുന്നു റിയാനും കുടുംബവും. സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ രാത്രി ഏഴരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മൃതദേഹം ഇന്ന് വൈകീട്ടോടെ സ്വദേശമായ കാഞ്ഞിരോട് എത്തിക്കും. വൈകീട്ട് 6.30ന് കാഞ്ഞിരോട് കെ.എം.ജെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം കാഞ്ഞിരോട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Continue Reading

kerala

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്‍

കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

പാലക്കാട് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന്‍ നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്.- വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത്. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന്‍ നഷ്ടമായ രാംനാരായണിന് നീതി ഉറപ്പാക്കണമെന്നും വി.ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മര്‍ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാംനാരായണിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending