ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന്‍ സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ് പാകിസ്താനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ആദ്യമായാണ് പാകിസ്താന്‍ ടി-20 റാങ്കില്‍ തലപ്പത്ത് എത്തുന്നത്.

അതേസമയം ഇന്ത്യക്കെതിരെ പരമ്പര തോറ്റത്താണ് ന്യൂസിലാന്റിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ ഇടയാക്കിയത്. ഇതാദ്യമായാണ് കീവിസിനെതിരെ ഒരു ടി-20 പരമ്പര ഇന്ത്യന്‍ ടീം സ്വന്തമാക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും ഇംഗണ്ടുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍

ഐ.സി.സി പുതിയ ടി-20 റാങ്കിങ് പട്ടിക

1. പാക്കിസ്താന്‍ (124 റേറ്റിങ് പോയിന്റ് )
2 .ന്യൂസിലെന്റ് (120)
3. വെസ്റ്റ് ഇന്‍ഡീസ് (120)
4. ഇംഗ്ലണ്ട് (119)
5. ഇന്ത്യ (119ഃ
6. സൗത്ത് ആഫ്രിക്ക (112)
7 ഓസ് ട്രേലിയ (111)
8 .ശ്രീലങ്ക (91)
9. അഫ്ഗാനിസ്താന്‍ (86)
10. ബംഗ്ലാദേശ് (76)