വാതുവെപ്പ് ആരോപണത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിന് അഞ്ച് വര്‍ഷം വിലക്കും പത്ത് ലക്ഷം രൂപ പിഴയും ലഭിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പി.സി.ബിയുടെ അഴിമതി വിരുദ്ധ ട്രബ്യൂണിന്റേതാണ് നടപിടി.

കേസില്‍ നേരത്തെ ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാനായ ഷര്‍ജീല്‍ ഖാന് ട്രിബ്യൂണല്‍ നേരത്തെ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ലാഹോര്‍ ഹൈക്കോടത് മുന്‍ ജഡ്ജിയാണ് അഴിമതി ട്രബ്യൂണിന്റെ തലവന്‍. ലത്തീഫ് വാതുവെപ്പുകാരനുമായി കൂടികാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പാക് ക്രറ്റ് ബോര്‍ഡ് അറിയിച്ചു.

ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണ് വാതുവെപ്പ് നടന്നത്. എട്ട്, ഒമ്പത് തിയ്യതികളില്‍ നടന്ന മത്സരങ്ങളിലാണ് വാതുവെപ്പ് നടന്നത്. ഷര്‍ജീല്‍ ഖാനാണ് ലത്തീഫിനെ വാതുവെപ്പുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ട്രിബ്യൂണല്‍ നടപടിക്കെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്