പാലക്കാട്: ദേശീയപാത കഞ്ചിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഡിവൈഡറിനു മുകളിലേക്കു പാഞ്ഞു കയറി മറിഞ്ഞ് എതിര്‍വശത്തു നിന്നു വരികയായിരുന്ന രണ്ടു ബസുകളില്‍ ഇടിച്ചു. ലോറി മറിയുന്നതു കണ്ട് ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.

പാലക്കാട്ടു നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി കോയമ്പത്തൂരില്‍ നിന്നു പാലക്കാട്ടേക്കു വന്നിരുന്ന കെഎസ്ആര്‍ടിസി ബസിലും സ്വകാര്യ കമ്പനിയുടെ യാത്രാ ബസിലുമാണ് ഇടിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ക്കു ഗുരുതരമായി പരുക്കേറ്റു.