Connect with us

india

“തന്റെ പിതാവിന്റെ മണ്ഡലമായ പനാജി മത്സരിക്കാന്‍ കിട്ടിയില്ല” ; ബി.ജെ.പി വിടാനൊരുങ്ങി മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍

പനാജി മണ്‍ലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും ബി.ജെ.പിയ്‌ക്കെതിരായാണെങ്കില്‍ പോലും അതില്‍ മാറ്റമില്ലെന്നാണ് ഉത്പല്‍ പരീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Published

on

വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ വിമതസ്വരം സജീവമാക്കുന്നു.  മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറാണ് പ്രതിഷേധവുമായി രംഗത്തെതിയത്. താന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. തന്റെ പിതാവ് മത്സരിച്ച മണ്ഡലമായ പനാജി തന്നെ തനിക്ക് ലഭിക്കണമെന്നാണ് ഉത്പല്‍ ഉന്നയിക്കുന്ന ആവശ്യം. പനാജിക്ക് പകരമായി മറ്റു രണ്ട് സീറ്റുകള്‍ ബിജെപി വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ ഉത്പല്‍ തയ്യാറല്ല. പനാജി മണ്‍ലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും ബി.ജെ.പിയ്‌ക്കെതിരായാണെങ്കില്‍ പോലും അതില്‍ മാറ്റമില്ലെന്നാണ് ഉത്പല്‍ പരീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉത്പലിനെ അനുനയിപ്പാക്കാന്‍  ബി.ജെ.പി ശ്രമിക്കുന്നുണ്ട്. അതേസമയം, പനാജി സീറ്റ് ഉത്പലിന് വാഗ്ദാനം ചെയ്ത് ആം ആദ്മി പാര്‍ട്ടി ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്‍ഡിഗോ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു; ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ചു

ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയും സിഇഒയും ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

Published

on

ന്യൂഡല്‍ഹി: തുടര്‍ച്ചയായ സര്‍വീസ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടിയന്തര ഇടപെടലുകളുമായി മുന്നോട്ട്. ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയും സിഇഒയും ഉള്‍പ്പെടുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി സംഘം പതിവായി യോഗം ചേരുമെന്ന് കമ്പനി അറിയിച്ചു.

ഏഴാം ദിവസവും പ്രതിസന്ധി മാറാതെ ഇന്‍ഡിഗോയുടെ നിരവധി സര്‍വീസുകള്‍ ഇന്ന് വിവിധ നഗരങ്ങളിലേക്കും റദ്ദാകാനിടയുണ്ട്.

ഡിജിസിഎയുടെ വിലയിരുത്തലില്‍ സര്‍വീസുകള്‍ മുടങ്ങിയതില്‍ ഇന്‍ഡിഗോയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ വിശ്രമസമയവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാത്തതിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിലും വീഴ്ച ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നും നിര്‍ദേശം.

കൂടാതെ, എല്ലാ യാത്രക്കാര്‍ക്കും ഇന്ന് രാത്രി 8 മണിക്ക് മുമ്പായി റീഫണ്ട് നല്‍കണമെന്ന കര്‍ശന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

സര്‍വീസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ 10 ദിവസം കൂടി ആവശ്യമാണ് എന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി വീഴ്ച വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നതും കമ്പനിക്ക് കനത്ത പിഴ ചുമത്തുന്നതും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍ഡിഗോ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ യാത്രാദൂരത്തിനനുസരിച്ച് നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം ഇടപെട്ടിട്ടുണ്ട്.

ഇന്‍ഡിഗോ പ്രതിസന്ധി തുടര്‍ന്നുകൊണ്ടിരിക്കെ, സര്‍ക്കാര്‍നിയന്ത്രണ ഏജന്‍സികളുടെ നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

 

Continue Reading

india

ഗോവയില്‍ നൈറ്റ്ക്ലബില്‍ വന്‍ തീപിടുത്തം: 23 പേര്‍ മരിച്ചു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നും പ്രാഥമിക വിവരം.

Published

on

ഗോവ: നോര്‍ത്ത് ഗോവയിലെ അര്‍പ്പോരയില്‍ റോമിയോ ലെയ്നിലുള്ള ബിര്‍ച്ച് നൈറ്റ്ക്ലബില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നും പ്രാഥമിക വിവരം.

മരിച്ചവരില്‍ ഭൂരിഭാഗവും ക്ലബ്ബിലെ തൊഴിലാളികളാണ്. മൂന്ന് സ്ത്രീകളും ചില വിനോദസഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 23 പേരില്‍ മൂന്ന് പേര്‍ പൊള്ളലേറ്റും മറ്റു എല്ലാവരും ശ്വാസംമുട്ടിയും ആണ് മരിച്ചത്.

അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ നൈറ്റ്ക്ലബ് പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്ലബ് മാനേജ്‌മെന്റിനും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ഈ ദുരന്തം സംഭവിച്ചത്. നിര്‍ഭാഗ്യകരമായ സംഭവമാണിത്,” മുഖ്യമന്ത്രി സാവന്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

Continue Reading

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

Trending