തിരുവനന്തപുരം: ടി.പി. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനേറ്റ തിരിച്ചടി നിസ്സാരമായി കാണരുതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വിധി മൂലം ഉപദേഷ്ടാക്കള്‍ക്ക് ഒന്നും വരാനില്ലെന്നും എന്നാലിത് സര്‍ക്കാരിനൊരു പാഠമാണെന്നും പന്ന്യന്‍ പറഞ്ഞു. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
വിധി എല്‍ഡിഎഫിനാണ് ദോഷം വരുന്നത്തുന്നതെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ നിസ്സാരമായി കാണരുതെന്നും ഇത്തരം തിരിച്ചടികളിലേക്ക് എത്തിക്കുന്ന ഉപദേശികളില്‍നിന്ന് സര്‍ക്കാര്‍ വക്കീല്‍ഫീസും കോടതിച്ചെലവും ഈടാക്കണമെന്നും കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.