india
കോവിഡ് കാലത്തെ പരോള്‍; തടവുകാര്‍ രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി
ജയിലില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് 10 വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്കാന് കോടതി ഉത്തരവിട്ടത്.
കോവിഡ് പ്രതിസന്ധി മൂലം പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക് തന്നെ മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചക്കുള്ളില്‍ തടവുകാര്‍ മടങ്ങണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടികെ രജീഷ,് കെ സി രാമചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.രാജ്യത്തെ എല്ലാ കാര്യങ്ങളും സാധാരണനിലയില്‍ എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷകള്‍ ഇനി പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
ജയിലില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് 10 വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്കാന് കോടതി ഉത്തരവിട്ടത്.
india
യുഎസ് വിസ നിരസിച്ചു; ഹൈദരാബാദില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.
ഹൈദരാബാദില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005നും 2010നും ഇടയില്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്‍ യുഎസില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്പെഷ്യലൈസേഷന് നേടാനാണ് അവര്‍ ആഗ്രഹിച്ചത്.
india
ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.
india
ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്പ്രേയുമായി 15 പേര് അറസ്റ്റില്‍
റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
-
world24 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

