main stories
ചൈനയില്‍ യാത്രാ വിമാനത്തിന് തീ പിടിച്ചു; 40 പേര്‍ക്ക് പരുക്ക്
113 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ചൈനയില്‍ വിമാനത്താവളത്തില്‍ ടേക് ഓഫിനിടെ യാത്രാ വിമാനത്തിന് തീപിടിച്ച് അപകടം. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ചൈനീസ് നഗരമായ ചോംഗ്ഖിംഗില് നിന്ന് ടിബറ്റിലെ ന്യീംഗ്ചിയിലേക്കുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്.
ടേക് ഓഫിനിടെ ജീവനക്കാര്‍ക്ക് വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്ന് ടേക് ഓഫ് റദ്ദാക്കിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. ചൈനീസ് മാധ്യമങ്ങള്‍ വിമാനം തീ കത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിസ്സാര പരുക്കേറ്റ 40ഓളം പേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
According to reports, at about 8:00 on May 12, a Tibet Airlines flight deviates from the runway and caught fire when it took off at Chongqing Jiangbei International Airport.#chongqing #airplane crash #fire pic.twitter.com/re3OeavOTA
— BST2022 (@baoshitie1) May 12, 2022
kerala
‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്
സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.
കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന് പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
india
‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി
ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
kerala
ടിവി റേറ്റിങ് അട്ടിമറിക്കാന്‍ മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്കി; പരാതി ലഭിച്ചതായി ഡിജിപി
സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന് (കെ.ടി.എഫ്) പ്രസിഡന്റ് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ടെലിവിഷന്‍ റേറ്റിങ് അട്ടിമറിക്കാന്‍ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന് (കെ.ടി.എഫ്) പ്രസിഡന്റ് ആര്. ശ്രീകണ്ഠന് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകള്‍ 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്ണും ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനിലേക്ക് എത്തിയെന്നാണ് ശ്രീകണ്ഠന് നായരുടെ പരാതി. ക്രിപ്റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ട്. ബാര്‍ക്ക് ജീവനക്കാരനും ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു. കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പില്‍ തട്ടിപ്പു നടത്താനും ആരോപണവിധേയനായ ചാനല്‍ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോര്‍ ആരോപിച്ചു.
ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ് ട്വന്റിഫോര്‍ ന്യാസ് ചാനല്‍ പുറത്തുവിട്ടത്. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.
-
News23 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്

