ന്യൂഡല്‍ഹി: എട്ട് വയസ്സില്‍ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്‌പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
പുതുതായി നല്‍കുന്ന പാസ്‌പോര്‍ട്ടുകളെല്ലാം ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് മാത്രമാണ്.
1967ല്‍ നിലവില്‍ വന്ന പാസ്‌പോര്‍ട്ട് ആക്ടിന് 50 വയസ് തികയുന്ന വേളയില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ സുഗമമാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. പാസ്‌പോര്‍ട്ട് ലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി നേരത്തെ വയസ് തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിബന്ധന എടുത്തു കളഞ്ഞിരുന്നു.
വേര്‍പിരിഞ്ഞ ദമ്പതികളുടെ മുന്‍ഭര്‍ത്താവിന്റേയോ, മുന്‍ഭാര്യയുടേയോ പേര് വേണമെന്ന നിബന്ധനയും വേണ്ടെന്ന് വെച്ചു.
Be the first to write a comment.