X

വിജയ് ശേഖറിന്റെ വിവാദ പ്രസംഗം വൈറല്‍: പേടിഎമ്മിന് കനത്ത തിരിച്ചടി; എതിര്‍ത്ത് നവമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ അനുകൂലമായത് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ പേടിഎം കമ്പനിക്കായിരുന്നു. എന്നാല്‍ കമ്പനിയുടെ അപ്രതീക്ഷിത വിജയത്തില്‍ മതിമറന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജയ് ശേഖര്‍ ശര്‍മ്മ നടത്തിയ വിവാദ പ്രസ്ഥാവന വൈറലായതോടെ പേടിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിവാദ പ്രസ്താവനക്കു പിന്നാലെ രാജ്യത്ത് പേടിഎം ഉപയോഗത്തില്‍ ഇടിവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം വിജയി ശര്‍മ്മക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നു. ജനങ്ങളുടെ വേദനയില്‍ ചിലര്‍ സന്തോഷിക്കുകയാണെന്നും രാജ്യത്തിന് അപമാണെന്നുമായിരുന്നു മിക്കവരുടെയും പ്രതികരണം.
നമുക്കൊപ്പം നില്‍ക്കാത്തവര്‍ക്ക് കരയേണ്ടി വരുമെന്നായിരുന്നു വിജയ് ശേഖര്‍ ശര്‍മ്മ പുതുവത്സരപാര്‍ട്ടിക്കിടെ വിളിച്ചു കൂവിയത്. മറ്റുള്ളവര്‍ക്ക് പത്തു വര്‍ഷം കൊണ്ട് നേടാനാവാത്തത് പേടിഎം ഒരു വര്‍ഷം കൊണ്ട് നേടി. 2017 നമ്മുടേതാണ്. പത്തു വര്‍ഷം കൊണ്ട് നേടേണ്ടത് ഒറ്റ വര്‍ഷം കൊണ്ട് നേടിയിരിക്കുകയാണ്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ പേടിഎമ്മിനു പിന്നാലെയാണെന്നായിരുന്നു വിജയി ശര്‍മ്മയുടെ പ്രസ്താവന. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വിജയ് പ്രതികരിച്ചു.

Watch video:

chandrika: