തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയെ നിയമസഭയുടെ സദാചാര സമിതിയില്‍ നിന്ന് ഒഴിവാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്. ഈ സമിതിയില്‍ ജോര്‍ജ്ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് ജോര്‍ജ്ജിനെ ഒഴിവാക്കിയത്. പി.സി ജോര്‍ജ്ജിനു പകരം അനൂപ് ജേക്കബിനെ ഉള്‍പ്പെടുത്തി. എ.പ്രദീപ്കുമാറാണ് സമിതിയുടെ അധ്യക്ഷന്‍.