കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ഇന്ന് 200 രൂപ വര്‍ധിച്ച് പവന്‍ വില 24600 രൂപയായി. 3075 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതും സ്വര്‍ണവില വര്‍ധനക്ക് കാരണമായി.