തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പേരു ചേര്‍ക്കുന്നതിനും വിലാസം മാറ്റുന്നതിനും അപേക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയും മാറ്റം വരുത്തിയുമുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ്‌സൈറ്റുകളില്‍ പേരുകള്‍ പ്രസിദ്ധീകരിക്കും. പുതുതായി അപേക്ഷിക്കാനും വിലാസം മാറ്റാനും നാളെ മുതല്‍ വെബ്‌സൈറ്റില്‍ അവസരമൊരുക്കും.