തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട പ്രാഞ്ചിയേട്ടനാണെന്ന് പി.സി ജോര്‍ജ്. സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തില്‍ പ്രതിഷേധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവന് 5 രൂപക്ക് വേണ്ടി ചെല്ലുമ്പോള്‍ അത് കിട്ടാതിരിക്കുക.അദാനിമാരുള്‍പെടുന്ന സമ്പന്നമാര്‍ക്കു വേണ്ടി കച്ചവടം ചെയ്യുന്ന നാണം കെട്ട പ്രാഞ്ചിയേട്ടനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയെന്ന് പറയാതിരിക്കാന്‍ വയ്യ പി.സി പറഞ്ഞു. തനിക്ക് അനുവദിച്ച പ്രസംഗത്തിലാണ് പി.സി ജോര്‍ജ് കേന്ദ്രസര്‍ക്കാറിന്റെ തലതിരിഞ്ഞ പുതിയ നീക്കത്തെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

 
സഭയില്‍ സംസാരിച്ചവരെല്ലാവരും കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തെ ശക്തമായ ഭാഷയിലാണ് സംസാരിച്ചത്. സാമ്പത്തിക ഫാസിസം നടപ്പാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ കള്ളപ്പണം ആരോപിച്ച് സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്നാണ് വി.എസ് വ്യക്തമാക്കിയത്.