kerala
പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു
പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെ തിരുവനന്തപുരത്ത് വച്ചാണ് അന്ത്യം

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെ തിരുവനന്തപുരത്ത് വച്ചാണ് അന്ത്യം. പിഡിപി രാഷ്ട്രീയത്തെ ഏറെക്കാലം നയിച്ചത് സിറാജായിരുന്നു. ഇടക്കാലത്ത് ഐഎന്‍എല്ലില്‍ എത്തിയെങ്കിലും മടങ്ങി. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായുമാണ് സിറാജ് മത്സരിച്ചത്.
1995 ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്പലത്തറ വാര്‍ഡില്‍ നിന്നും പി.ഡി.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ പി.ഡി.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തന്‍പള്ളി വാര്‍ഡില്‍ മല്‍സരിച്ചത്. ഇടക്കാലത്ത് പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തുപോയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെത്തി.
kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്; സംസ്ഥാന ബിജെപിയും ആര്‍എസ്എസും രണ്ട് അഭിപ്രായത്തില്‍?
രാജ്യ വ്യാപകമായി ആര്‍എസ്എസും പോഷക സംഘടനകളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിന്റെ നിലപാട്.

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് അഭിപ്രായത്തില്‍ സംസ്ഥാനത്തെ ബിജെപിയും ആര്‍എസ്എസും. രാജ്യ വ്യാപകമായി ആര്‍എസ്എസും പോഷക സംഘടനകളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിന്റെ നിലപാട്.
എന്നാല്‍ ഈ നിലപാട് ദേശീയ തലത്തില്‍ ആര്‍എസ്എസ് നിലപാടിനെ ചോദ്യം ചെയ്യുന്നതാണെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി കെ.സുരേന്ദ്രന് തന്നെ രംഗത്ത് വന്നിരുന്നു.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ഇന്നും തുടരും. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം നടത്തുമെന്നു യുഡിഎഫ് എംപിമാര്‍ അറിയിച്ചു.
ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിശോധനയില്‍ ‘ഇന്‍ഡ്യാ’ സഖ്യ എംപിമാര്‍ ഇന്നും പ്രതിഷേധിക്കും.
kerala
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.
ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
kerala
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala3 days ago
കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം