കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സി.എച്ച് ഇബ്രാഹിം കുട്ടിയാണ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് സ്വതന്ത്രനായിട്ടാണ് ഇബ്രാഹിം കുട്ടി മത്സരിക്കുക.

സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.ജീവകാരുണ്യ-സാമൂഹ്യ സേവന രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പങ്ക് നിര്‍വ്വഹിക്കുന്ന വ്യക്തിയാണ് സിഎച്ച് ഇബ്രാഹിം കുട്ടി.