Culture

പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയില്‍ തീപിടുത്തം

By chandrika

February 22, 2019

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയില്‍ തീപിടുത്തം. ആസ്പത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ നഗര മധ്യത്തിലുള്ള ആസ്പത്രിയാണ് മൗലാന.

താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വന്‍ അപകടം ഒഴിവാക്കി.

മലപ്പുറത്ത് നിന്നും മഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആസ്പത്രിയില്‍ ഈ സമയത്ത് നൂറോളം രോഗികളുണ്ടായിരുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു.