കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ(ഡി.ജി.പി) വിമര്‍ശിച്ചത്.

ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡി.ജി.പിക്ക് വീഴ്ച്ചയുണ്ടായെന്ന് കോടതി പറഞ്ഞു. ഓഫീസിലുള്ളവര്‍ക്ക് രഹസ്യ അജണ്ടയുണ്ടോയെന്നും ഡി.ജി.പിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായെന്നും കോടതി ചോദിച്ചു. ഡി.ജി.പിയോ എ.ഡി.ജി.പിയോ ഇന്നു തന്നെ കോടതിയില്‍ ഹാജരാവണം. കേസ് ഇന്ന് മൂന്നിന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.