ചെന്നൈ: ഭക്ഷണം നല്‍കാന്‍ വൈകിയതിന് ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്നു. ചെന്നൈ ചിദംബരത്തിന് സമീപമാണ് സംഭവം. 58കാരനായ ജീവാനന്ദമാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്. റോട് വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ജീവനക്കാരന്റെ കഴുത്തും തലയും കടിച്ചുപറിച്ചത്.

ജോലിതിരക്കുകാരണം രാവിലെ നല്‍കേണ്ട ഭക്ഷണം നല്‍കാനായില്ല. ഉച്ചയ്ക്ക് ഭക്ഷണവുമായെത്തിയപ്പോഴാണ് അക്രമമുണ്ടായത്. കൂടിന്റെ വാതില്‍തുറന്നഉടന്‍ നായ്ക്കള്‍ കുരച്ചുചാടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അക്രമസ്വഭാവം കൂടിയ നായ്ക്കളുടെ ഗണത്തില്‍പ്പെടുന്നതാണ് റോട് വീലറുകള്‍.