ഡല്‍ഹി : രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയാണ് വില കൂടിയത്. ഡീസല്‍ 26 പൈസയും കൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്. ഡീസല്‍ വില 79.24 രൂപയായി. തിരുവനന്തപുരത്ത് യഥാക്രമം 86.98 രൂപ, 81 രൂപ എന്നിങ്ങനെയാണ്.

അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോള്‍, കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും.

കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിര്‍ണയിക്കുന്നത്.