കോഴിക്കോട്: കര്‍ണാടകയിലെ ജെ.ഡി.എസ്. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍ എം.പി പറഞ്ഞു. എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സംബന്ധിച്ച് കുറേയേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലയനമുണ്ടാകുന്നതുവരെ എല്‍.ജെ.ഡിയായി തുടരും. ലയനം നടക്കുമോയെന്നത് കാലത്തിനേ പറയാനാകൂ. അതുവരെ സംശയം കൂടാതെ എല്‍.ജെ.ഡി.ക്കാരായി എല്ലാവരും പ്രവര്‍ത്തിക്കണം. പാനൂരില്‍ പി.ആര്‍. കുറുപ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികനിയമഭേദഗതിയെ പാര്‍ലമെന്റിനകത്തും പുറത്തും എല്‍.ജെ.ഡി. എതിര്‍ത്തു. ജനാധിപത്യവിരുദ്ധരീതിയിലാണ് നിയമഭേദഗതി പാസാക്കിയെടുത്തതെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു