Connect with us

crime

സഹോദരന്‍റെ ജോലിക്കാരിയെയും പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കര്‍ണാടക ജെഡിഎസ് നേതാവും മുന്‍ ലോക്‌സഭാ എംപിയുമായ പ്രജ്വല്‍ രേവണ്ണ സഹോദരന്‍ സൂരജിന്റെ ഫാംഹൗസിലെ ജോലിക്കാരിയെയും ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രജ്വലിനെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

2021ലാണ് സംഭവം. തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളനര്‍സിപുരയിലെ മുലേകലേനഹള്ളി ഗ്രാമത്തില്‍ സൂരജിന്റെ ഗന്നിക്കോട ഫാം ഹൗസിലാണ് ഇവര്‍ താമസിച്ചിരുന്നത്. സംഭവദിവസം ഫാം ഹൗസിലെത്തിയ പ്രജ്വല്‍ സ്ത്രീയോട് കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളവുമായി ജോലിക്കാരി എത്തിയപ്പോള്‍ റൂം അകത്ത് നിന്നും പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു.

പതിവു പോലെ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ മകന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട സ്ത്രീ വര്‍ഷങ്ങളോളം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രജ്വലിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പീഡന വിവരം പുറംലോകമറിയുന്നത്.

ഫാം ഹൗസ് സന്ദര്‍ശനത്തിനിടെ പ്രജ്വല്‍ നിരവധി തവണ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പിതാവ് എച്ച്ഡി രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടില്‍ ജോലിക്കായി ബെംഗളൂരുവിലേക്ക് പോകേണ്ടി വന്നപ്പോള്‍ അവിടെ വച്ചും പ്രജ്വല്‍ ആക്രമിച്ചതായി സ്ത്രീ വ്യക്തമാക്കുന്നു.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ മേയ് 31ന് പ്രജ്വലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്‍ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ കൂടിയായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം മറ്റൊരു കേസില്‍ പ്രജ്വലിന്റെ സഹോദരന്‍ സൂരജിനെയും അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസില്‍ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂണ്‍ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. സൂരജിന്റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസന്‍ അര്‍ക്കല്‍ഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവര്‍ത്തകനാണ് സൂരജിനെതിരെ ആദ്യം പീഡന പരാതി നല്‍കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

Published

on

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

Continue Reading

crime

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

Published

on

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.

 

Continue Reading

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

Trending