kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പണം നല്‍കാതെ പിണറായി സര്‍ക്കാര്‍

By webdesk18

February 13, 2025

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒരു രൂപ പോലും വിതരണം ചെയ്യാതെ പിണറായി സര്‍ക്കാര്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി 46 ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രെഫ മുണ്ടശ്ശേരി, എ.പി.ജെ അബ്ദുല്‍ കലാം, മാര്‍ഗദീപം സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്ക് ഇത് വരെയും പണം വിതരണം ചെയ്തിട്ടില്ല. മന്ത്രി വി.അബ്ദുറഹിമാന്റെ നിയമസഭയി മറുപടിയിലാണ് കണക്കുകള്‍ പുറത്ത് വന്നത്.